Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:39 AM IST Updated On
date_range 14 Jun 2022 5:39 AM ISTറോയി ഫിലിപ് അനുസ്മരണം നടന്നു
text_fieldsbookmark_border
പത്തനംതിട്ട: മലയാള മനോരമ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്ററും പത്തനംതിട്ട പ്രസ്‌ക്ലബ് അംഗവുമായിരുന്ന റോയി ഫിലിപ്പിൻെറ അനുസ്മരണയോഗം പ്രസ് ക്ലബില്‍ നടന്നു. പ്രസ്‌ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ജോസഫ് എം.പുതുശ്ശേരി, പി. മോഹന്‍രാജ്, റോസ്ലിന്‍ സന്തോഷ്, പ്രഫ. ഡി.കെ. ജോണ്‍, സാമുവേല്‍ പ്രക്കാനം, സാമുവേല്‍ കിഴക്കുപുറം, സലിം പി.ചാക്കോ, ബിജു കുര്യന്‍, സജിത് പരമേശ്വരന്‍, വിനോദ് ഇളകൊള്ളൂര്‍, ജിജോ മാത്യു എന്നിവര്‍ സംസാരിച്ചു. PTL 10 press club പത്തനംതിട്ട പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകന്‍ റോയി ഫിലിപ്പിൻെറ ഫോട്ടോ അനാച്ഛാദനം നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കുന്നു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17ന് പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയിലെ വയര്‍മാന്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുള്ള അഭിമുഖം 17ന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ഡിപ്ലോമ, എൻജിനീയറിങ് ബിരുദം, പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0479 2452210, 2953150.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story