Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:39 AM IST Updated On
date_range 14 Jun 2022 5:39 AM IST'പുതുശ്ശേരി അധ്യാപക ബാങ്ക് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിെൻറ വിജയം'
text_fieldsbookmark_border
'പുതുശ്ശേരി അധ്യാപക ബാങ്ക് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻെറ വിജയം' മല്ലപ്പള്ളി: പുതുശ്ശേരി അധ്യാപക സഹകരണ ബാങ്കിൽ പുരോഗമന അധ്യാപക പ്രസ്ഥാനം നേതൃത്വം കൊടുത്ത അധ്യാപക സഹകരണ മുന്നണി പാനൽ ഒന്നടങ്കം വിജയിച്ചതിനെത്തുടർന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളുടെ ചില നേതാക്കൾ വ്യാജ പ്രചാരണവുമായി രംഗത്തുവന്നിരിക്കുകയാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. നല്ല നിലയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബാങ്കിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് പരാജയപ്പെട്ടവരാണ് പുതിയ ആരോപണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 11 പേർ മത്സരിക്കേണ്ട തെരഞ്ഞെടുപ്പിൽ നാല് സ്ഥാനാർഥികളെ നിർത്താൻപോലും കഴിയാതെ മത്സരത്തിന് മുമ്പേ പരാജയപ്പെട്ട മുന്നണി തെരഞ്ഞെടുപ്പുദിവസം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിരവധി തവണ ശ്രമിച്ചു. സഹകാരികൾ മുന്നോട്ടുവെക്കുന്ന പുതിയ നിർദേശങ്ങളും ഉൾപ്പെടുത്തി വിപുലമായ പ്രവർത്തന പരിപാടികളുമായി ബാങ്ക് മുന്നോട്ടുപോകുമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ബിനു ജേക്കബ് നൈനാനും കേരള പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി വി. മാത്യുവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story