Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:39 AM IST Updated On
date_range 14 Jun 2022 5:39 AM ISTസി.കെ റോഡ് സഞ്ചാരയോഗ്യമാക്കണം- കോൺഗ്രസ്
text_fieldsbookmark_border
മല്ലപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന ചുങ്കപ്പാറ-കോട്ടാങ്ങൽ (സി.കെ) റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ വെള്ളക്കെട്ടുകാരണം കാൽനടപോലും ബുദ്ധിമുട്ടാണ്. ദിവസേന സ്കൂൾ വിദ്യാർഥികളടക്കം നിരവധിയാളുകളാണ് യാത്ര ചെയ്യുന്നത്. റോഡിൻെറ പണി ആരംഭിക്കണമെന്നും അല്ലാത്തപക്ഷം എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്താനും സമ്മേളനം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ജി. സതീഷ് ബാബു, അഡ്വ. പ്രകാശ്കുമാർ ചരളേൽ, എം.കെ.എം. ഹനീഫ, ഒ.എൻ. സോമശേഖരപ്പണിക്കർ, സുരേഷ് കളത്തൂർ, അസി. ടി.എസ്. ഷാജി വായ്പ്പൂര്, സാബു മരുതേൻകുന്നേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story