Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.എസ്.എസ് പത്​മ കഫേ...

എൻ.എസ്.എസ് പത്​മ കഫേ ഉദ്ഘാടനം നാളെ

text_fields
bookmark_border
പത്തനംതിട്ട: എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയൻ നേതൃത്വത്തിൽ സ്റ്റേഡിയം ജങ്​ഷനിൽ ആരംഭിക്കുന്ന വെജിറ്റേറിയൻ റസ്റ്റാറന്‍റ്​ പത്​മ കഫേയുടെ ഉദ്ഘാടനം ബുധനാഴ്ച ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. പത്തനംതിട്ട യൂനിയൻ അങ്കണത്തിൽ നിർമിച്ച മന്നത്ത് പത്മനാഭൻ സ്മൃതി മണ്ഡപത്തി‍ൻെറ അനാച്ഛാദനവും അന്ന്​ ജനറൽ സെക്രട്ടറി നിർവഹിക്കുമെന്ന് യൂനിയൻ പ്രസിഡന്‍റ്​ ആർ. ഹരിദാസ് ഇടത്തിട്ടയും സെക്രട്ടറി വി.ആർ. സുനിലും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസ് പ്രസിഡന്‍റ്​ നരേന്ദ്രൻ നാഥൻ നായരും സംബന്ധിക്കും. മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 300 സ്വയം സഹായ സഹകരണ സംഘങ്ങളിൽനിന്ന്​ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേൽനോട്ടത്തിലാണ് പത്മ കഫേ പ്രവർത്തിക്കുക. കേരളത്തിൽ 10 താലൂക്ക് യൂനിയനുകളിലും കഫേകൾ തുടങ്ങുന്നതി‍ൻെറ ഭാഗമായാണ് പത്തനംതിട്ടയിലും 75 ലക്ഷം രൂപ ചെലവിൽ തുടങ്ങുന്നത്. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ആർ.എസ്.എസ് ബാലമന്ദിരങ്ങളെക്കുറിച്ച് അന്വേഷണം വേണം -ഡി.വൈ.എഫ്.ഐ പത്തനംതിട്ട: ആർ.എസ്.എസ് ബാലമന്ദിരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്​ ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോന്നി എലിയറക്കലിലെ ബാലികസദനത്തിൽ ദലിത് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം. ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാലികസദനങ്ങളുടെ പ്രവർത്തനം ദുരൂഹമാണ്​. ഈ സാഹചര്യത്തിൽ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബാലമന്ദിരങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. പുല്ലാട് പ്രവർത്തിക്കുന്ന ശിവപാർവതി ബാലിക സദനത്തിൽനിന്ന്​ പീഡനം സഹിക്കാനാവാതെ രണ്ട് പെൺകുട്ടികൾ മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ചുറ്റും കൂടിയ നാട്ടുകാർക്കിടയിൽനിന്ന്​ ബൈക്കിലും കാറിലുമായെത്തിയ ആർ.എസ്.എസ് പ്രവർത്തകർ പെൺകുട്ടികളെ ബലമായി വീണ്ടും ബാലികസദനത്തിൽ എത്തിക്കുകയായിരുന്നു. പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും​ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബി. നിസാം, ജില്ല പ്രസിഡന്‍റ്​ എം.സി. അനീഷ് കുമാർ, ജില്ല ട്രഷറർ എം. അനീഷ്​കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി. ഈശോ, രാജീവ് എൻ.എസ് എന്നിവർ പ​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story