Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:33 AM IST Updated On
date_range 14 Jun 2022 5:33 AM ISTപി.കെ. കുമാരൻ അനുസ്മരണം
text_fieldsbookmark_border
പന്തളം: ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് മെംബർ ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് പ്രിയരാജ് ഭരതൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ മനൂബ് ഒയാസിസ് കുട്ടികൾക്കായി വരയറിവ് ചിത്രരചന സംഘടിപ്പിച്ചു. നഗരസഭാംഗങ്ങളായ ടി.കെ. സതി, എസ്. അരുൺ, ലൈബ്രറി സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ലൈബ്രറി ജോ. സെക്രട്ടറി ബിജു കണ്ണങ്കര സ്വാഗതവും എക്സി. കമ്മിറ്റി അംഗം ടി.കെ. അജി നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ പി.കെ. അപൂർവമായി ശേഖരിച്ച ഫോട്ടോകൾ പ്രദർശിപ്പിച്ചു. ഫോട്ടോ: മുൻ എം.എൽ.എ പി.കെ. കുമാരൻ അനുസ്മരണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് മെംബർ ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
