Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:29 AM IST Updated On
date_range 14 Jun 2022 5:29 AM ISTജനറൽ വർക്കേഴ്സ് യൂനിയൻ ഏരിയ കൺവെൻഷൻ
text_fieldsbookmark_border
പന്തളം: സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂനിയൻ പന്തളം ഏരിയ കൺവെൻഷൻ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് എം. രാജൻ അധ്യക്ഷതവഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി ബിജി ദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് യൂനിയൻ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി.പി. രാജേശ്വരൻ, ഇ. ഫസൽ, കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, എസ്. കൃഷ്ണകുമാർ, ശ്രീഹരി, ഷമീർ, അബ്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രാജൻ (ഏരിയ പ്രസി), കെ.എച്ച്. ഷിജു (വൈസ് പ്രസി), ബിജി ദേവ് (സെക്ര), രാജേഷ് (ജോ. സെക്ര), അബ്ദു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂനിയൻ പന്തളം ഏരിയ കൺവെൻഷൻ നടത്തി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story