Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരള കർഷക യൂനിയൻ ജില്ല...

കേരള കർഷക യൂനിയൻ ജില്ല കൺവെൻഷൻ

text_fields
bookmark_border
പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിലേക്ക് കൂടുതൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥത മൂലമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ. ജോൺ. ഇപ്പോൾ എൽ.ഡി.എഫ് നടത്തുന്ന ഹർത്താൽ കാപട്യമാണ്. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വൈ. രാജൻ അധ്യക്ഷതവഹിച്ചു. ജോൺ കെ.മാത്യു, കുഞ്ഞുകോശി പോൾ, വിക്ടർ ടി.തോമസ്, സാം ഈപ്പൻ, ബാബു വർഗീസ്, ആന്‍റച്ചൻ, മടന്തമൺ തോമസ്, സാജൻ മാത്യു, ജേക്കബ് കുറ്റിയിൽ, സാം എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തുകളെ ആദരിച്ചു ഓമല്ലൂർ: ജില്ലയിലെ പഞ്ചായത്തുകളിൽ പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ഒന്നിൽ കഴിഞ്ഞ സാമ്പത്തികവർഷം 100 ശതമാനം നികുതിപിരിവ് കൈവരിച്ച പഞ്ചായത്തുകളെ ആദരിച്ചു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി. ഡയറക്ടർ സി. അലക്സ് അധ്യക്ഷതവഹിച്ചു. വാർഡ് ക്ലർക്കുമാരെയും ആദരിച്ചു. വസ്തുനികുതി പിരിവ്, കുടിശ്ശിക ഈടാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. സുമേഷ്, സീനിയർ സൂപ്രണ്ട് സുമേഷ്​കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story