Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'പഠനത്തിനൊരു സഹായം'...

'പഠനത്തിനൊരു സഹായം' പദ്ധതി ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
പത്തനംതിട്ട: ഭാവി തലമുറയെ നേർവഴിക്ക് നയിക്കാൻ അധ്യാപകരെക്കാൾ രക്ഷാകർത്താക്കളുടെ പങ്ക് വലുതായ കാലഘട്ടമാണിതെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ്​ എ. സുരേഷ്​കുമാർ കഴിഞ്ഞ 23 വർഷമായി നടത്തിവരുന്ന പഠനസഹായ പദ്ധതിയായ 'പഠനത്തിനൊരു സഹായത്തി‍ൻെറ' ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളിൽനിന്ന്​ വായനയിൽനിന്ന്​ കുട്ടികൾ അകന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ഉണ്ടാകണമെന്നും പറഞ്ഞു. വാർഡ് കൗൺസിലർ ഷീന രാജേഷ് അധ്യക്ഷതവഹിച്ചു. മുൻ ചെയർപേഴ്സൻ ഗീത സുരേഷ്, വാർഡ് കോൺഗ്രസ് പ്രസിഡന്‍റ്​ രഘു രാജൻ നായർ, സി.ഡി.എസ് അംഗങ്ങളായ ഷീജ യൂസുഫ്, രാജി ശിവൻ, അംഗൻവാടി അധ്യാപിക യമുന രാജ് എന്നിവർ സംസാരിച്ചു. 293 കുട്ടികൾക്കാണ് പഠനത്തിനാവശ്യമായ വസ്തുക്കൾ നൽകിയത്. അംഗൻവാടി കുട്ടികൾക്ക് യൂനിഫോവും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story