Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലവേദി ക്യാമ്പ്​...

ബാലവേദി ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന കുട്ടിക്കൂട്ടം ബാലവേദി ക്യാമ്പ് സമാപിച്ചു. സമാപന ദിവസം നടന്ന ക്ലാസുകൾക്ക്​ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ ക്ലാസ് അവതാരക ശ്രീരഞ്ജു, ട്രെയിനർ എം.എസ്. ദിലീപ്കുമാർ, റിട്ട. പ്രിൻസിപ്പൽ പ്രഫ. എ.ഒ. വർഗീസ്, ബാഡ്മിന്‍റൻ ദേശീയ പുരസ്കാര ജേതാവ് ജേക്കബ് ജോർജ്, ക്യാമ്പ്​ ഡയറക്ടറും കൗൺസലറുമായ അഡ്വ. ജോൺ എബ്രഹാം, ജോസ് കെ.തോമസ്, ശശി പന്തളം എന്നിവർ നയിച്ചു. സമാപന സമ്മേളനത്തിൽ പ്രസിഡന്‍റ്​ കെ. ജോസ് അധ്യക്ഷതവഹിച്ചു. സെൻട്രൽ ടാക്സസ് ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ സുഭഗ ആൻ വർഗീസ്, ക്യാമ്പ്​ ഡയറക്ടർ അഡ്വ. ജോൺ എബ്രഹാം, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി. ഇന്ദു, വർഗീസ് എ.ജോർജ് എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരം നടത്തും തിരുവല്ല: വായന വാരാഘോഷ ഭാഗമായി തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയം മലയാളം ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗക്കാർക്ക് പങ്കെടുക്കാം. പി.എൻ. പണിക്കർ ഗ്രന്ഥശാല എ‍ൻെറ കാഴ്ചപ്പാടിൽ എന്നതാണ് വിഷയം. മികച്ച രചനക്ക് മൂന്നുവിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകും. ഈ മാസം 20ന് വായന വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സമ്മാനവിതരണം നടത്തും. ഫോൺ: 9495104828.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story