Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:38 AM IST Updated On
date_range 13 Jun 2022 5:38 AM ISTപുലിമല പാറ ഖനനത്തിനെതിരെ സമരം: എം.എൽ.എ സന്ദർശിച്ചു
text_fieldsbookmark_border
അടൂർ: പുലിമല പാറ ഖനനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാലരവർഷമായി നടക്കുന്ന എനാദിമംഗലം ചായലോടു നിവാസികളുടെ രാപകൽ സമരപ്പന്തൽ കെ.യു. ജനീഷ്കുമാർ എം.എൽ.എ സന്ദർശിച്ചു. ക്വാറി തുടങ്ങുവാൻ പോകുന്ന സ്ഥലം അദ്ദേഹം കണ്ടു. ജനസാന്ദ്രത മേഖലയിൽ എങ്ങനെ അനുമതികൾ നേടുവാൻ കഴിഞ്ഞെന്ന ആശങ്ക പ്രകടിപ്പിച്ചു. ഒരു കാരണവശാലും പുലിമലപ്പാറ ഖനനത്തിന് അനുമതി നൽകില്ലെന്നും ഉടൻതന്നെ ജനകീയ സമിതി അംഗങ്ങളുടെ പരാതിയിന്മേൽ കലക്ടറുമായി നിയമവശങ്ങൾ പരിശോധിച്ചു അനുമതികൾ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലൻ നായർ, വൈസ് പ്രസിഡന്‍റ് ഉദയ രശ്മി, വികസനകാര്യ സ്ഥിരംസമിതി സാം വാഴോട്, അജീഷ് ജോർജ്, മാത്യു ഐസക് എന്നിവർ സംസാരിച്ചു. PTL ADR MLA ഏനാദിമംഗലം പുലിമല പാറ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരപ്പന്തൽ കെ.യു. ജനീഷ്കുമാർ എം.എൽ.എ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story