Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴഞ്ചേരിയിലെ...

കോഴഞ്ചേരിയിലെ ഇടവഴികളിൽ മാലിന്യം നിറയുന്നു

text_fields
bookmark_border
കോഴഞ്ചേരി: പഞ്ചായത്തിലെ ഇടവഴികളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്രധാന നിരത്തുകളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതോടെയാണ്​ മാലിന്യവുമായി എത്തുന്നവർ ഇടവഴികളിൽ അവ തള്ളിത്തുടങ്ങിയത്​. കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുനിന്ന് കോളജ് റോഡിലേക്കുള്ള ഇടവഴി, മരോട്ടിമുക്ക്-കീഴുകര റോഡ്, തെക്കേമല-പുന്നയ്ക്കാട് റോഡ്, വ്യവസായകേന്ദ്രം റോഡ്, വഞ്ചിത്ര-ആറന്മുള റോഡ് തുടങ്ങിയ ഇടങ്ങളെല്ലാം നാട്ടുകാർ മാലിന്യം തള്ളൽ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്​. തകരാറിലായ സി.എഫ്.എൽ ലൈറ്റുകൾ, എൽ.ഇ.ഡി ബൾബുകൾ, അഴുകിയ ഭക്ഷണസാധനങ്ങൾ, മത്സ്യ അവശിഷ്ടങ്ങൾ തുടങ്ങിയവ ചാക്കിൽകെട്ടി രാത്രിയിലാണ് തള്ളുന്നത്. വീതികുറഞ്ഞ ഇടവഴികളിൽ കിടക്കുന്ന മാലിന്യങ്ങളിൽ വാഹനങ്ങൾ കയറി ചാക്ക് പൊട്ടി മാലിന്യം പരന്നൊഴുകുന്നത് മൂലം പ്രദേശത്ത് കടുത്ത ദുർഗന്ധമാണ്. 12 ലക്ഷം രൂപ ചെലവഴിച്ച് കോഴഞ്ചേരി ടൗണിലും തണുങ്ങാട്ടിൽ പാലത്തിന് സമീപവും നിരീക്ഷണ കാമറകൾ വെച്ചിരുന്നു. നിലവിൽ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫ് പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ എണ്ണത്തിനും പഞ്ചായത്തിലെ ജനസാന്ദ്രതക്കും ആനുപാതികമായില്ല. മാലിന്യമെത്തുന്ന അളവിന് അനുസരിച്ച് ശേഖരിക്കാനോ, സൂക്ഷിക്കാനോ, സംസ്‌കരിക്കാനോ നിലവിൽ പഞ്ചായത്തിൽ സംവിധാനമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story