Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:38 AM IST Updated On
date_range 13 Jun 2022 5:38 AM ISTശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കും
text_fieldsbookmark_border
പത്തനംതിട്ട: ഈവർഷം ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയനിലെ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത യോഗം തീരുമാനിച്ചു. ജയന്തിയാഘോഷത്തിന് മുന്നോടിയായി തേക്കുതോട് സെൻട്രൽ, കോന്നി, വാഴമുട്ടം, മലയാലപ്പുഴ, പത്തനംതിട്ട യൂനിയൻ എന്നിവിടങ്ങളിൽ മേഖല സമ്മേളനങ്ങൾ നടക്കും. ആഘോഷത്തോട് അനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടക്കും. ശാഖകളിലെ ഭവനരഹിതർക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനവും വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും നടക്കും. യൂനിയൻ പ്രസിഡന്‍റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്‍റ് സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, സി.എൻ. വിക്രമൻ, എസ്. സജിനാഥ്, പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്, കെ.എസ്. സുരേശൻ, പി. സലിംകുമാർ, ജി. സോമനാഥൻ, മൈക്രോ ഫിനാൻസ് കോഓഡിനേറ്റർ കെ.ആർ. സലീലനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story