Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതുശ്ശേരി അധ്യാപക...

പുതുശ്ശേരി അധ്യാപക ബാങ്കിൽ വ്യാപക കള്ളവോട്ടെന്ന്​ പരാതി

text_fields
bookmark_border
മല്ലപ്പള്ളി: പുതുശ്ശേരി അധ്യാപക സഹകരണ സംഘത്തിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി യു.ഡി.എഫ്​ പരാതി. ക്രമക്കേട്​ നടക്കുമെന്ന് മനസ്സിലാക്കി യു.ഡി.എഫ് അനുകൂല അധ്യാപക സഹകരണ മുന്നണി പോളിങ്​ സ്റ്റേഷനിൽ കാമറ സ്ഥാപിക്കുവാനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടും ഹൈകോടതിയിൽനിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാൽ, പോളിങ്​ ആരംഭിച്ചിട്ടും കാമറ സ്ഥാപിക്കുവാൻ പ്രദേശവാസികളായ സി.പി.എം നേതാക്കൾ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് വാക്കുതർക്കം ഉണ്ടായപ്പോൾ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. രാവിലെ മുതൽ യു.ഡി.എഫ് പാനലിലെ സ്ഥാനാർഥികളെയും നേതാക്കളെയും പരസ്യമായി അധിക്ഷേപിച്ചതായും പറയുന്നു. ഉച്ചക്കുശേഷം തിരുവല്ല മേഖലയിലെ രണ്ട്​ ജനപ്രതിനിധികൾ, ആശാ വർക്കർമാർ ,കുടുംബശ്രീയുടെ പ്രവർത്തവർ എന്നിവർ കള്ളവോട്ട് ചെയ്യുവാൻ വന്നു. പരിചയമില്ലാത്തവരെ കണ്ട് ഏത് സ്കൂളിൽനിന്നാണ് എന്ന് സഹകരണ മുന്നണി സ്ഥാനാർഥികൾ അന്വേഷിച്ചപ്പോൾ ഇവർ ഓടിമറയുകയാണ് ഉണ്ടായതെന്നും ആരോപിക്കുന്നു. വാക്കുതർക്കത്തിനിടെ കെ.എസ്.ടി.എ ജില്ല സെക്രട്ടറി ബിനു ജേക്കബ് നൈനാ‍ൻെറ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ യു.ഡി.എഫ് പാനലിന് നേതൃത്വം നൽകിയ സ്ഥാനാർഥി പി. ചാന്ദിനിയുടെ കൈപിടിച്ച് തിരിച്ചതായി കാട്ടി കീഴ്വായ്പൂര്​ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നീതിപൂർവമല്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്​ കോടതിയെ സമീപിക്കുമെന്ന് കെ.പി.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ ഭാരവാഹികളായ എസ്. പ്രേം, ജിജി എം.സഖറിയ, വി.ജി. കിഷോർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story