Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി സംസ്ഥാന സമിതി...

ബി.ജെ.പി സംസ്ഥാന സമിതി യോഗം ഇന്ന്​

text_fields
bookmark_border
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച പുല്ലാട് സൗപർണിക ഓഡിറ്റോറിയത്തിൽ നടക്കും. മുന്നൂറോളം പ്രതിനിധികളാകും പങ്കെടുക്കുക. ആദ്യമായാണ് സമ്പൂർണ സംസ്ഥാന സമിതി യോഗം പത്തനംതിട്ടയിൽ നടക്കുന്നത്. സംസ്ഥാന സമിതി യോഗത്തിന്​ മുന്നോടിയായി രാവിലെ ഒമ്പതിന് കുമ്പനാട് നാഷനൽ ക്ലബിൽ സംസ്ഥാന കോർ കമ്മിറ്റി യോഗവും നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ അധ്യക്ഷനാകുന്ന യോഗത്തിൽ സി.പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ വൈസ് പ്രസിഡന്‍റ്​ എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് അറിയിച്ചു. പ്രതിഷേധ പ്രകടനം നടത്തി പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഭരണസമിതി പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ്​ ബിനുമോൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വിപിൻ വാസുദേവ് അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story