Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:30 AM IST Updated On
date_range 13 Jun 2022 5:30 AM ISTകാര്‍ഷികോല്‍പാദനം കൂട്ടാന്‍ യോജിച്ച പ്രവര്‍ത്തനം വേണം –മന്ത്രി കെ.എന്‍. ബാലഗോപാല്‍
text_fieldsbookmark_border
കോഴഞ്ചേരി: കാർഷികോൽപാദനം കൂട്ടാൻ കർഷകരുടെ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു. ചരൽക്കുന്നിൽ കർഷകസംഘം ജില്ല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപാദന വർധനവിന് അനുസൃതമായ വില കർഷകന് ലഭ്യമാകണം. അതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കി കർഷകരുടെ അനുഭവംകൂടി ഉൾപ്പെടുത്തിവേണം കാര്‍ഷിക ഗവേഷണവിഭാഗങ്ങള്‍ പ്രവർത്തിക്കേണ്ടത്. പുതിയ വിളകൾ കൃഷിചെയ്യാൻ കർഷകരും തയാറാവണം. കാർഷികോൽപന്നങ്ങളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ കൂടുതൽ സഹായംചെയ്യും. വിളകളുടെ സംഭരണത്തിനും വിപണനത്തിനും ആവശ്യമായ സംവിധാനം വിപുലപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു. ജില്ല പ്രസിഡന്‍റ് ബാബു കോയിക്കലേത്ത് അധ്യക്ഷതവഹിച്ചു. സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ രവീൺ കെ.മനോഹറിനെ മന്ത്രി ആദരിച്ചു. കര്‍ഷക പ്രസ്ഥാനത്തിൻെറ ചരിത്രവും സമകാലിക പ്രശ്നങ്ങളും വിഷയത്തില്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി ജോര്‍ജ് മാത്യുവും കാര്‍ഷിക പ്രതിസന്ധിയും ബദല്‍ നയങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി ഓമല്ലൂർ ശങ്കരനും ക്ലാസെടുത്തു. നവകേരള കാഴ്ചപ്പാടും കര്‍ഷകപ്രസ്ഥാനത്തിൻെറ കടമകളും എന്ന വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എ. പത്മകുമാറും സംഘടന സംബന്ധിച്ച് ജില്ല സെക്രട്ടറി ആര്‍. തുളസീധരന്‍പിള്ളയും വിഷയം അവതരിപ്പിച്ചു. കെ.പി. ഉദയഭാനു, പി.ആര്‍. പ്രദീപ്, ജി. ശ്രീരേഖ, ജി. വിജയന്‍, ടി.വി. സ്റ്റാലിന്‍, കെ.ജി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. PTL 10 balagopal minister കർഷകസംഘം ജില്ല ശിൽപശാല മന്ത്രി കെ.എന്‍. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു എ.എച്ച്.എസ്.ടി.എ ജില്ല സെക്രട്ടറിയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം പത്തനംതിട്ട: അധ്യാപക സഹകരണസംഘം തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ പ്രതികരിച്ച എ.എച്ച്.എസ്.ടി.എ ജില്ല സെക്രട്ടറി പി. ചാന്ദിനിയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു. കള്ളവോട്ട് എതിർത്തതിനാണ് ആക്രമിച്ചത്. വോട്ടിങ്ങിന് നിരീക്ഷണ കാമറ വെക്കാൻ ഹൈകോടതി ഉത്തരവ് നൽകിയിട്ടും സി.പി.എം അനുവദിച്ചില്ല. അധ്യാപകർക്ക് പകരം സി.പി.എം ഗുണ്ടകളാണ് പല വോട്ടുകളും ചെയ്തതെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story