Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണ മഹാമഹവും...

നിർമാണ മഹാമഹവും കുബുദ്ധികളും

text_fields
bookmark_border
നിർമിതികളില്ലാതെ എന്ത്​ വികസനം. നാട്ടിലെ വികസന പ്രവർത്തനങ്ങളെന്നാൽ നിർമാണ പ്രക്രിയയാകുന്നു. കെട്ടിടങ്ങളും റോഡുകളും നിർമിച്ച്​ കൂട്ടുമ്പോഴാണ്​ നാട്​ വികസിക്കുന്നത്​ എന്നാണല്ലോ പൊതുവേയുള്ള ഒരു ഇത്​. അതായത്​ ആശുപത്രിയുടെ വികസനമെന്നാൽ പുതിയ കെട്ടിടങ്ങൾ നിർമിക്കലാണ്​. അവിടേക്ക്​ പുതിയ ഉപകരണങ്ങൾ വാങ്ങിക്കൂട്ടലാണ്​. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവയുടെ കാര്യത്തിലും അതുതന്നെ വികസനം. 10 പുത്തൻ ചെലവഴിക്കാതെ നാട്​ വികസിക്കില്ലല്ലോ. അതുകൊണ്ടാണ്​ പത്തനംതിട്ട ആനപ്പാറയിൽ ആനപോലൊരു ഭക്ഷ്യപരിശോധന ലാബ്​ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്​. അതോടെ ജില്ലയിലുള്ളവർക്ക്​ വയറ്റിപ്പിടിക്കുന്ന ഭക്ഷണം യം..യം... എന്ന്​ തിന്നാമത്രെ. കെട്ടിടവും ഉപകരണങ്ങളും എല്ലാംകൂടി മൂന്നുകോടിയാണ്​ ചെലവഴിക്കാൻ പോകുന്നത്​. ഇതൊന്നും ദഹിക്കാത്ത ചിലർ തലപൊക്കിയിരിക്കുന്നതാണ്​ ഇപ്പോഴത്തെ വിശേഷം. കോന്നിയിൽ ഭക്ഷ്യവകുപ്പി‍ൻെറ 10 കോടിയുടെ ലാബ്​​ ഒരെണ്ണം കരിയും പുകയും മാറാലയും ഒക്കെ പിടിച്ച്​ കിടപ്പുണ്ടല്ലോ പിന്നെന്തിനാണിത്​ എന്നാണ്​ അവറ്റകളുടെ ചോദ്യം. കുബുദ്ധികൾ, വികസന വിരോധികൾ അല്ലാതെന്ത്​ പറയാൻ. പിന്നെയും പിന്നെയും പുതിയവ നിർമിക്കുന്നതാണ്​ വികസനം എന്ന്​ ഇവറ്റകളെ ആരു പറഞ്ഞ്​ മനസ്സിലാക്കും. 80 ലക്ഷം രൂപ ചെലവിൽ പത്തനംതിട്ടയിൽ വിശ്രമ കേന്ദ്രമൊരുക്കിയപ്പോഴും ചിലർ കുത്തിത്തിരിപ്പുമായി രംഗത്തെത്തി. ഒടുവിൽ 65 ലക്ഷത്തിൽ ചെലവ്​ ചുരുക്കേണ്ടിവന്നു. അതി‍ൻെറ നിർമാണം പൂർത്തിയായിട്ട്​ മാസങ്ങൾ ആറിലേറെയായി. തുറന്നുകൊടുക്കാൻ സമയം കിട്ടിയിട്ടില്ല. നിർമാണമല്ലേ പ്രാധാനം. ​ആശുപത്രികളെടുത്തുനോക്കൂ. കെട്ടിട നിർമാണമാണെങ്കിൽ തകൃതിയായി നടക്കും. കാരണം അത്​ വികസന പ്രവർത്തനമാണ്​. അതിനിടയിൽ മരുന്നില്ല, ഡോക്ടറില്ല, നഴ്​സില്ല എന്നുപറഞ്ഞ്​ ബഹളം കൂട്ടുന്നവരുണ്ട്​. കർഷക ക്ഷേമത്തിനായി എന്ത്​ നിർമാണ പ്രവർത്തനവും നടത്താൻ സർക്കാർ സന്നദ്ധമാണ്​. അതിനിടയിൽ കൊയ്യാനാളില്ല, പാടം മുങ്ങുന്നു, നെല്ല്​ കിളിർക്കുന്നു, കൊയ്ത നെല്ലിന്​ വിലയില്ല, സംഭരിക്കാൻ ആളില്ല ഇത്യാദി കാര്യങ്ങൾ പറഞ്ഞ്​ ബേജാറാക്കുന്നവരുമുണ്ട്​. അപ്പോൾ ജനങ്ങൾക്ക്​ സൗകര്യമൊരുക്കുന്നതിലല്ല, നിർമാണത്തിലാണല്ലേ കമ്പം.. എന്നു ചോദിക്കുന്നവരുമുണ്ട്​. ഇവറ്റകളുടെ കുബുദ്ധി ജനം തിരിച്ചറിയണം. സർക്കാർവക നിർമാണങ്ങളിനിയും എത്രയോ വരാനിരിക്കുന്നു...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story