Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:38 AM IST Updated On
date_range 12 Jun 2022 5:38 AM ISTമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും മുഖ്യമന്ത്രിയുടെ കോലംകത്തിക്കലും സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം കടപ്രയിൽ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. അഴിമതി ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ ജില്ലയിൽ ഒട്ടാകെ കോൺഗ്രസ്, പോഷകസംഘടന കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പത്തനംതിട്ടയിൽ മുൻ ഡി.സി.സി പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി അധ്യാപക ബാങ്ക്: സഹകരണ മുന്നണിക്ക് വിജയം മല്ലപ്പള്ളി: പുതുശ്ശേരി അധ്യാപക സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ കെ.എസ്.ടി.എ നേതൃത്വത്തിലുള്ള സഹകരണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. നിക്ഷേപക മണ്ഡലത്തിലും എസ്.സി, എസ്.ടി സംവരണ മണ്ഡലത്തിലും സഹകരണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കെ.എൻ. അനിൽകുമാർ, ജോൺസൺ ടി.പി, ജിക്കു സി. ചെറിയാൻ, ഷാജി വി.മാത്യു, അഭിലാഷ് ചന്ദ്രൻ, വി.ഐ. ജോസഫ്(ജനറൽ മണ്ഡലം), സി. ബിന്ദു , നിഷാ മാത്യു, വി.ആർ. ഷീജ റാണി (വനിത മണ്ഡലം), സി.എൻ. രാജേഷ് (എസ്.സി, എസ്.ടി സംവരണ മണ്ഡലം), ടൈറ്റസ് ജോർജ് (നിക്ഷേപക മണ്ഡലം) എന്നിവരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story