Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:37 AM IST Updated On
date_range 12 Jun 2022 5:37 AM ISTകാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് പരസ്യബോർഡ്
text_fieldsbookmark_border
മല്ലപ്പള്ളി: കടയുടെ പരസ്യബോർഡുകൾ നടപ്പാതയിൽ സ്ഥാപിച്ചത് കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ടൗണിലെ മിക്ക കടകളുടെയും ബോർഡുകൾ റോഡിലേക്കും നടപ്പാതകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡിലേക്ക് ഇറക്കിവെക്കുന്നതു കാരണം വാഹനയാത്രക്കും ദുരിതമാകുന്നുണ്ട്. വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനുവരെ കഴിയാത്ത സ്ഥിതിയാണ്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു. പരസ്യബോർഡുകൾ റോഡിലേക്ക് ഇറക്കിയും നടപ്പാതകളിലും സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പരസ്യ ബോർഡുകൾ റോഡിൽനിന്ന് നീക്കുന്നതിന് പലതവണ തീരുമാനങ്ങൾ എടുത്തെങ്കിലും കടലാസിൽ ഒതുങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഫോട്ടോ: മല്ലപ്പള്ളി ടൗണിൽ റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന പരസ്യബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
