Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:30 AM IST Updated On
date_range 12 Jun 2022 5:30 AM ISTപി.ഡി.പി ജില്ല ഏകദിന നേതൃപഠന ക്യാമ്പ്
text_fieldsbookmark_border
പന്തളം: പി.ഡി.പി ജില്ല ഏകദിന നേതൃ പഠനക്യാമ്പ് നടത്തി. സീനിയർ സെക്രട്ടേറിയറ്റ് മെംബർ ഹബീബ് റഹ്മാൻ പന്തളം പതാക ഉയർത്തി. വൈ.എം.സി.എ ഹാളിൽ നടന്ന പഠനക്യാമ്പ് സംസ്ഥാന സീനിയർ വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങൾ സംബന്ധിച്ച് സീനിയർ വൈസ് ചെയർമാൻ മുട്ടം നാസർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മജീദ് ചേർപ്പ്, സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗം സുനിൽ ഷാ കൊല്ലം എന്നീ നേതാക്കൾ വിവിധ ക്ലാസെടുത്തു. നേതാക്കളായ റസാഖ് മണ്ണടി, ഹബീബ് റഹ്മാൻ, സലിം പെരുമ്പെട്ടികാട്ടിൽ, ഷീജ അസീസ്, സിറാജ് ചുങ്കപ്പാറ, അസീസ് പഴകുളം, നൗഷാദ് ഏനാത്ത്, ഹക്കീം പമ്മം, അഷ്റഫ് പരുമല, അനീഷ് ചിറ്റൂർ, സക്കീർ ഹുസൈൻ കോന്നി എന്നിവർ സംസാരിച്ചു. ഫോട്ടോ: പത്തനംതിട്ട ജില്ല ഏകദിന നേതൃപഠനക്യാമ്പ് പന്തളത്ത് സംസ്ഥാന സീനിയർ വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
