Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധികൃതർ അറിയാൻ;...

അധികൃതർ അറിയാൻ; നാട്ടുകാർ എഴുതുന്നു എഴുമറ്റൂർ പോസ്റ്റ് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്നു

text_fields
bookmark_border
അധികൃതർ അറിയാൻ; നാട്ടുകാർ എഴുതുന്നു  എഴുമറ്റൂർ പോസ്റ്റ് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്നു
cancel
മല്ലപ്പള്ളി: എഴുമറ്റൂർ പോസ്റ്റ് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്ന നിലയിൽ. മഴപെയ്​താൽ തകർന്ന ഓടുകൾക്കിടയിലൂടെ വെള്ളം മുറിക്കുള്ളിലേക്ക് ഇറങ്ങും. ഇതിൽനിന്ന്​ രക്ഷക്കായി മേൽക്കൂരയിൽ പടുത വിരിച്ചിരിക്കുകയാണ്. പുറത്തെ വരാന്തയിലെ ചുറ്റുമതിലിൽനിന്ന് ചിതറിത്തെറിക്കുന്ന മഴവെള്ളവും ഓഫിസിനുള്ളിലേക്ക് വീഴും. പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റ്​മാന്മാരും ഒരു ഇ.ഡി പാക്കറുമാണ് ഇവിടെയുള്ളത്. പോസ്റ്റൽ അസിസ്റ്റന്‍റി‍ൻെറ ഒഴിവ് നിലവിലുണ്ട്. അഞ്ച് ആർ.ഡി ഏജന്‍റുമാരും ഒരു ബ്രാഞ്ച് ഓഫിസും ഈ ഓഫിസിനുകീഴിൽ പ്രവർത്തിക്കുന്നുമുണ്ട്. ആറ് മാസത്തിനിടെ എൻജിനീയറിങ്​ വിഭാഗം രണ്ടുതവണ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റെടുത്ത് മടങ്ങിയെങ്കിലും ഒന്നും നടന്നിട്ടില്ല. പഴയ ഈ കെട്ടിടത്തി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും എ.ടി.എം സംവിധാനങ്ങൾ അടക്കം സ്ഥാപിക്കുന്നതിനായി പുതിയ കെട്ടിടം നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടത്തി‍ൻെറ അറ്റകുറ്റപ്പണി സംബന്ധിച്ച് എൻജിനീയറിങ്​ വിഭാഗം പരിശോധന നടത്തി എസ്റ്റിമേറ്റ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നൽകിയെന്നും അറ്റകുറ്റപ്പണിക്കായി 5,08,000 അനുവദിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്. ഫോട്ടോ: ചോർന്നൊലിക്കുന്ന എഴുമറ്റൂരിലെ പോസ്റ്റ് ഓഫിസ് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story