Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്തോട് അവഗണന: ...

പന്തളത്തോട് അവഗണന: ജനകീയ വികസന സമിതി സമരത്തിലേക്ക്

text_fields
bookmark_border
പന്തളം: പന്തളത്തോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ പന്തളം ജനകീയ വികസന സമിതി സമരത്തിലേക്ക്. കഴിഞ്ഞ സർക്കാറി‍ൻെറ കാലത്ത് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്​ പന്തളത്ത് അനുവദിച്ച ബൈപാസി‍ൻെറ പണി ഉടൻ ആരംഭിക്കുക, 18 വർഷം മുമ്പ് അനുവദിച്ച ഫയർസ്റ്റേഷൻ യാഥാർഥ്യമാക്കുക, വൈയ്യാറപ്പുഴ പാലം യാഥർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പ്രക്ഷോഭം ആരംഭിക്കുന്നത്​. ജനകീയ വികസന സമിതി ചെയർമാൻ കെ.എം. ജലീൽ അധ്യക്ഷതവഹിച്ചു. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്​തു. കെ.ആർ. രവി, സണ്ണിക്കുട്ടി, ശശി വാളാക്കോട്, മണ്ണിൽ രാഘവൻ, ജോസ് മാത്യു, അരുൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story