Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:42 AM IST Updated On
date_range 11 Jun 2022 5:42 AM ISTലോക ക്ലബ് ഫൂട്ട് വാരാചരണം: സമാപന സമ്മേളനം നടത്തി
text_fieldsbookmark_border
പത്തനംതിട്ട: ലോക ക്ലബ് ഫൂട്ട് വാരാചരണ സമാപന സമ്മേളനം ജനറല്‍ ആശുപത്രിയില്‍ നടന്നു. ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി പീഡിയാട്രിക് വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ഡി. ബാലചന്ദര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. സുരേഷ്‌കുമാര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ വി.ആര്‍. ഷൈലഭായി, ജനറല്‍ ആശുപത്രി സീനിയര്‍ നഴ്സിങ് ഓഫിസര്‍ കെ.മിനി, ജില്ല ആര്‍.ബി.എസ്.കെ കോഓഡിനേറ്റര്‍ ജിഷ സാരു തോമസ്, ജില്ല ഡി.ഇ.ഐ.സി മാനേജര്‍ അര്‍ച്ചന സഹജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എല്ലാ ബുധനാഴ്ചകളിലും ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഫോണ്‍ 9946661390, 9946107321. സ്വയംപഠന സഹായികളുടെ വില്‍പന ആരംഭിച്ചു പത്തനംതിട്ട: സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയംപഠന സഹായികളുടെ വില്‍പന ആരംഭിച്ചു. സ്‌കോള്‍ കേരള ജില്ല കേന്ദ്രങ്ങളില്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ്ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ഹാജരാക്കിയാല്‍ പഠനസഹായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story