Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താൽക്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ ഈ മാസം 13ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277. ഗതാഗത നിയന്ത്രണം പത്തനംതിട്ട: അബാന്‍ മേല്‍പാല നിര്‍മാണ ഭാഗമായി മുനിസിപ്പല്‍ ബസ് സ്റ്റാൻഡി‍ൻെറ മുന്‍ഭാഗത്ത് പൈലിങ്​ പ്രവൃത്തി നടക്കുന്നതിനാല്‍ 13 മുതല്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡി‍ൻെറ പ്രവേശന കവാടം മുതല്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡി‍ൻെറ പ്രവേശന കവാടംവരെ ഗതാഗതം നിരോധിച്ചതായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കൻഡറി എയ്ഡഡ് പദ്ധതിപ്രകാരം ബാഗ്, യൂനിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്‍റര്‍നെറ്റ് ഡാറ്റ റീചാർജ്​ ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു. 2000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍നിന്ന്​ ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ഇടും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 20നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഇ-ഗ്രാന്‍റ്​സ്​ സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍: 0468 2322712.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story