Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി-തിരുവല്ല...

മല്ലപ്പള്ളി-തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം

text_fields
bookmark_border
മല്ലപ്പള്ളി: മലപ്പള്ളി-തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് ഇടയാക്കുന്നു. ഈ റൂട്ടിൽ ബസുകൾ സമയ കൃത്യത പാലിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന പരാതി നേരത്തേ ഉയർന്നിട്ടുള്ളതാണ്. മിക്ക ബസുകളും സമയത്തിന് സ്റ്റാൻഡിൽനിന്ന്​ ഇറങ്ങുന്നുണ്ടെങ്കിലും പിന്നീട് പുറകെ വരുന്ന ബസുകളുടെ സമയമെടുത്ത് ഇഴഞ്ഞുനീങ്ങുകയാണ്. സമയം കഴിയുമ്പോൾ പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാർ ജീവൻ പണയംവെച്ചാണ് ഈ റൂട്ടിൽ യാത്രചെയ്യുന്നത്. ബസുകൾ തമ്മിൽ ഉരസലും ജീവനക്കാരുടെ വാഗ്വാദങ്ങളും നിത്യസംഭവമാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story