Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാലാംതവണയും...

നാലാംതവണയും മുടിമുറിച്ച്​ നന്മ വളർത്തി സംപ്രീത്

text_fields
bookmark_border
നാലാംതവണയും മുടിമുറിച്ച്​ നന്മ വളർത്തി സംപ്രീത്
cancel
പന്തളം: തുടർച്ചയായി മുടി വളർത്തുകയും അത് മുറിച്ച് അർബുദ രോഗികൾക്ക് നൽകുകയും ചെയ്യുക എന്ന ജീവകാരുണ്യ പ്രർത്തനം ശീലമാക്കിയ സംപ്രീത്കുമാർ (43) നാലാംതവണയും മുടിമുറിച്ചു. സമൃദ്ധമായി വളരുന്ന മുടി അർബുദ രോഗബാധിതർക്ക് പ്രയോജനപ്പെടട്ടെയെന്നാണ്​ സംപ്രീത് പറയുന്നത്​. കോവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന്​ നാട്ടിലെത്തിയ സംപ്രീതിന് ഇതുവരെയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. നാട്ടിൽ ബന്ധുവിനൊപ്പം വെൽഡിങ്​ ജോലി ചെയ്താണ് ഇപ്പോൾ ഉപജീവനം കഴിക്കുന്നത് പന്തളം, ചേരിക്കൽ നെല്ലിക്കൽ സംപ്രീത് ഭവനിൽ കുട്ടപ്പക്കുറുപ്പി‍ൻെറയും രാധാമണിയമ്മയുടെയും രണ്ടു മക്കളിൽ ഇളയവനാണ് സംപ്രീത്. ഡ്രീംകുമാർ ഏക സഹോദരനാണ്. സി.പി.ഐ ചേരിക്കല്‍ തെക്ക് ബ്രാഞ്ച് അസി. സെക്രട്ടറി കൂടിയാണ്. മഞ്ചുവാണ് ഭാര്യ. അനുഗ്രഹ, ആശ്രയ എന്നിവർ മക്കളാണ്​. ഫോട്ടോ: സംപ്രീത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story