Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:33 AM IST Updated On
date_range 11 Jun 2022 5:33 AM ISTമത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക് അവസരം
text_fieldsbookmark_border
പത്തനംതിട്ട: ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെൻെറ (എസ്.എ.എഫ്) നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 20നും 50നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.എഫ്.ആര്‍) അംഗത്വമുള്ളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഗ്രൂപ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495701174, 9446468187. കോഴഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ കമ്യൂണിറ്റി ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജിജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ റോയി ഫിലിപ്പ്, സുനിത ഫിലിപ്പ്, സുമിത ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.വി. അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. വാസു, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, മേരിക്കുട്ടി, റാണി കോശി, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി, ആസൂത്രണസമതി ഉപാധ്യക്ഷന്‍ ജോണ്‍ ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story