Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTനോട്ടീസിൽ നഗരസഭ ചെയർപേഴ്സെൻറ പടമില്ല; ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടന ചടങ്ങ് മാറ്റി
text_fieldsbookmark_border
നോട്ടീസിൽ നഗരസഭ ചെയർപേഴ്സൻെറ പടമില്ല; ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടന ചടങ്ങ് മാറ്റി പന്തളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വ്യാഴാഴ്ച നടത്താനിരുന്ന നഗരസഭതല ഉദ്ഘാടന ചടങ്ങ് തർക്കത്തെ തുടർന്ന് 14ലേക്ക് മാറ്റി. പരിപാടിയുടെ നോട്ടീസിൽ നഗരസഭ ചെയർപേഴ്സൻെറ ചിത്രം ഉൾപ്പെടുത്താത്തതിലും ക്ഷണിതാക്കളെ തീരുമാനിച്ചതിലുമുണ്ടായ തർക്കമാണ് ഉദ്ഘടന ചടങ്ങ് മാറ്റിവെക്കാൻ കാരണം. വ്യാഴാഴ്ച ലയൺസ് ക്ലബ് ഹാളിൽ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് ബുധനാഴ്ച ചെയർപേഴ്സനിന് കൊടുത്തുവിട്ട നോട്ടീസിൽ ചെയർപേഴ്സൻെറ ചിത്രം ഇല്ലായിരുന്നു. നോട്ടീസ് നഗരസഭ കൗൺസിലിനെ അവഹേളിക്കുന്നതായിരുന്നെന്നും തൻെറ ചിത്രം ഉൾപ്പെടുത്തേണ്ടതായിരുന്നെങ്കിലും അത് ഒഴിവാക്കിയതിൻെറ അനൗചിത്യം ബന്ധപ്പെട്ടവരെ അറിയിച്ചതായും ചെയർപേഴ്സൻ സുശീല സന്തേഷ് പറഞ്ഞു. നോട്ടീസിൻെറ പകർപ്പ് സഹിതം കൃഷിവകുപ്പ് മന്ത്രിക്ക് ചെയർപേഴ്സൻ പരാതിനൽകി. ഇതിനുശേഷം രാത്രി വൈകി നഗരസഭയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന സന്ദേശത്തിലൂടെയാണ് ചടങ്ങ് മാറ്റിവെച്ചതായി താനറിയുന്നതെന്നും സുശീല സന്തോഷ് പറഞ്ഞു. അതേസമയം, നോട്ടീസ് തയാറാക്കിയതിലും ക്ഷണിതാക്കളെ തീരുമാനിച്ചതിലും മനഃപൂർവമല്ലാത്ത ചില പിഴവുകളുണ്ടായെന്നും അത് പരിഹരിച്ച് 14ന് ചടങ്ങ് നടത്തുമെന്നും കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story