Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൈലപ്ര ബാങ്കിൽ വീണ്ടും...

മൈലപ്ര ബാങ്കിൽ വീണ്ടും നിക്ഷേപകരുടെ ബഹളം

text_fields
bookmark_border
പത്തനംതിട്ട: ക്രമക്കേട്​ നടന്ന മൈലപ്ര സർവിസ്​​ സഹകരണ ബാങ്കിൽ വെള്ളിയാഴ്ചയും നിക്ഷേപകരുടെ പ്രതിഷേധം. രാവിലെ പണത്തിന്​ എത്തിയവർക്ക്​ ടോക്കൺ നൽകി വരി നിർത്തിയിരിക്കയായിരുന്നു.​ എന്നാൽ, ആർക്കും പണം നൽകാനായില്ല. പണം കിട്ടാതായ​തോടെ നിക്ഷപകരുടെ പ്രതിഷേധവും ഉയർന്നു. ബാങ്ക് ജീവനക്കാരെ​ തടഞ്ഞു​വെക്കുമെന്ന് ​നിക്ഷേപകർ പറഞ്ഞു. വ്യാഴാഴ്ചയും നിക്ഷേപകർ പണത്തിനായി എത്തിയെങ്കിലും ലഭിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച വന്നവർക്ക്​ 1000വും 2000വുമൊക്കെ നൽകി പറഞ്ഞുവിടുകയായിരുന്നു. പ്രസിഡന്‍റ്​​​ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ ആരും ഇപ്പോൾ ബാങ്കിൽ എത്തുന്നില്ല. കുറച്ച്​ ജീവനക്കാർ മാത്രമാണ്​ എത്തുന്നത്​. ഇതിനിടെ ബാങ്കിലെ ചില ജീവനക്കാരുടെ ബന്ധുക്കൾക്കും മറ്റു ചിലർക്കും കഴിഞ്ഞ ദിവസം നിക്ഷേപ പണം നൽകിയതായും പറയുന്നു. ഇത്​ മറ്റുള്ളവരുടെ പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്​. സൂപ്പർ മാർക്കറ്റ്​ പ്രവർത്തിക്കുന്ന കെട്ടിടത്തി‍ൻെറ വാടക മാസങ്ങളായി നൽകാത്തതിനെ തുടർന്ന്​ കെട്ടിടം ഒഴിയണമെന്ന്​​ ഉടമ ആവശ്യപ്പെട്ടതായും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story