Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:42 AM IST Updated On
date_range 10 Jun 2022 5:42 AM ISTസ്വയംതൊഴില്‍ സൗജന്യ പരിശീലനം
text_fieldsbookmark_border
പത്തനംതിട്ട: എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ താറാവ് വളര്‍ത്തല്‍, മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട വളര്‍ത്തല്‍ സൗജന്യ പരിശീലന കോഴ്സിലേക്ക് പ്രവേശനം തുടങ്ങുന്നു. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോൺ: 0468 2270244, 2270243. ---- കാവുകളുടെ സംരക്ഷണത്തിന് ധനസഹായം പത്തനംതിട്ട: കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനും സംസ്ഥാന വനം-വന്യജീവി വകുപ്പ് 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്‍റെ വിസ്തൃതി, വില്ലേജ് ഓഫിസര്‍ നല്‍കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, ഉടമസ്ഥത സംബന്ധിക്കുന്ന മറ്റ് രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം ജില്ലയിലെ എലിയറക്കൽ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം ഓഫിസില്‍ ലഭ്യമാണെന്നും അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍: 8547603708, 8547603707, 0468 2243452, www.kerala.forest.gov.in വെബ്സൈറ്റിലും ലഭിക്കും. --- വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം പത്തനംതിട്ട: ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍നിന്ന് വനമിത്ര പുരസ്‌കാരത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും ഫോട്ടോയും പത്തനംതിട്ട ജില്ലയിലെ എലിയറക്കലിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഈ മാസം 30നകം സമര്‍പ്പിക്കണം. ധനസഹായം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ പാടില്ല. ഫോണ്‍: 8547603708, 8547603707, 0468 2243452, www.kerala.forest.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story