Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:41 AM IST Updated On
date_range 10 Jun 2022 5:41 AM ISTഡി.വൈ.എഫ്.ഐ നേതാവിനെ മർദിച്ച എസ്.ഐയെ സ്ഥലം മാറ്റി
text_fieldsbookmark_border
പത്തനംതിട്ട: മെഴുവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവ് എസ്. മനുവിന്‍റെ കർണപുടം അടിച്ചുപൊട്ടിച്ച ഇലവുംതിട്ട എസ്.ഐ മാനുവലിനെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ പങ്കാളിയായ പൊലീസുകാരൻ അൻവർഷായെ പന്തളത്തേക്ക് മാറ്റി. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കഴിഞ്ഞദിവസം വീടിനുസമീപം നിന്ന മനുവിനെ കഞ്ചാവ് ഉണ്ടോയെന്ന് ചോദിച്ച് ഷർട്ട് ഊരിച്ച് പരിശോധിച്ചത് ചോദ്യം ചെയ്തപ്പോൾ എസ്.ഐയുടെ നേതൃത്വത്തിൽ ഇരുകരണത്തും അടിച്ചെന്നായിരുന്നു പരാതി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച മനുവിന് കേൾവിക്ക് തകരാറുണ്ടായി. കർണപുടത്തിന് നേരിയ പൊട്ടൽ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story