Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:41 AM IST Updated On
date_range 10 Jun 2022 5:41 AM ISTനിര്‍മാണ മേഖലയിലെ പ്രതിസന്ധി; സര്‍ക്കാര്‍ ഇടപെടണം -ഡി.സി.സി പ്രസിഡന്‍റ്
text_fieldsbookmark_border
പത്തനംതിട്ട: സാധനങ്ങളുടെ അമിതവില വർധനമൂലം നിർമാണ മേഖലയിലെ ഗുരുതര പ്രതിസന്ധി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രവര്‍ത്തക സമ്മേളനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ ലഭ്യതയുടെ കുറവുമൂലം പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് അടിയന്തര ആശ്വാസമായി ധനസഹായം ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജില്ല പ്രസിഡന്‍റ് സലിം പെരുനാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, ദലിത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സി.വി. ശാന്തകുമാര്‍, നിർമാണ തൊഴിലാളി യൂനിയന്‍ ജില്ല സെക്രട്ടറിമാരായ റഹീംകുട്ടി, ഷാനവാസ് പെരിങ്ങമല, റജില്‍ പന്തളം, ഉമാദേവി, കൈരളി കരുണാകരന്‍, സരസ്വതി ഓമല്ലൂര്‍, വി.കെ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറിയും മുതിര്‍ന്ന അംഗവുമായ ജമീല മുഹമ്മദിനെ യോഗത്തില്‍ ആദരിച്ചു. തൊഴിലാളികളുടെ മക്കളായ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ കൺവെന്‍ഷനില്‍ വിതരണം ചെയ്തു. ------ ഫോട്ടോ അടിക്കുറിപ്പ്: PTL42nirman cong കേരള നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രവര്‍ത്തക കൺവെന്‍ഷന്‍ പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story