Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോറി മറിഞ്ഞ്​ വീട്​...

ലോറി മറിഞ്ഞ്​ വീട്​ തകർന്നു

text_fields
bookmark_border
ലോറി മറിഞ്ഞ്​ വീട്​ തകർന്നു
cancel
മെഴുവേലി: പിറകോട്ടെടുത്ത മണ്ണ് ലോറി താഴ്ചയിലേക്ക്​ പതിച്ച് വീട്​ തകർന്നു. ഉള്ളന്നൂർ പറയങ്കര തച്ചക്കുന്നിൽ ഷാജിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടുകാർ ഓടിമാറിയതിനാൽ അപകടങ്ങൾ ഒഴിവായി. വീടിന്‍റെ പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരുമാസം ആകുന്നു. വ്യാഴാഴ്ച ഉച്ചക്ക്​​ 2.55നായിരുന്നു സംഭവം. റോഡിൽനിന്ന്​ അഞ്ചടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. മൂന്നു ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം സംഭവിച്ചു. ഊണുമുറിയുടെ ഉൾവശം തകർന്നിട്ടുണ്ട്. അടിത്തറയും ഒന്നാം നിലയുടെ കോൺക്രീറ്റിനും കേടുപാട്​ സംഭവിച്ചു. കെ.എൽ 04 -യു -2082 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. വീടുപണിയാൽ മണ്ണെടുക്കുന്നതിന് 150 മീറ്റർ താഴെയാണ് അപകടം നടന്നത്. വണ്ടി ഊഴം കാത്ത് കിടക്കുകയായിരുന്നു. ലോറി പിറകോട്ട് എടുക്കുന്നതിനിടയാണ് റോഡിന്‍റെ ഇടതുവശത്തെ വീടിനു മുകളിലേക്ക്​ പതിച്ചത്. ഇലവുംതിട്ട പൊലീസെത്തി നടപടികൾ സ്വീകരിച്ചു. '' Phito നിയന്ത്രണം വിട്ട് വീട്ടിലേക്ക്​ ലോറി മറിഞ്ഞപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story