Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹകരണ ബാങ്ക്​...

സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പിനിടെ റാന്നിയിൽ സംഘർഷം; ലാത്തിച്ചാർജ്​

text_fields
bookmark_border
സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പിനിടെ  റാന്നിയിൽ സംഘർഷം; ലാത്തിച്ചാർജ്​
cancel
നിരവധി പേർക്ക് പരിക്ക്​ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വിജയം റാന്നി: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്​ ഭരണസമിതി വോട്ടെടുപ്പുമായി ബന്ധപ്പെട്ട്​ സംഘർഷവും പൊലീസ് ലാത്തിച്ചാർജും. നിരവധി പേർക്ക് പരിക്കേറ്റു. ഇടവിട്ട്​ സംഘർഷം നടന്നു. അവസാനം പൊലീസ് ലാത്തിച്ചാർജ്​ നടത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ വിജയിച്ചു. വൈകീട്ട്​ ടൗണിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെ എട്ടിന്​ റാന്നി വൈ.എം.സി.എ ഹാളിലാണ്​ വോട്ടെടുപ്പ്​ തുടങ്ങിയത്​. രാവിലെ ഒമ്പതു മുതൽ നേരിയ തോതിൽ ഉന്തുംതള്ളുമായി. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ ഹാളിന്‍റെ മുറ്റത്തു കൂടിനിന്ന് ബഹളംവെച്ചു. പിന്നീട് പൊലീസ് ഇവരെ പുറത്തിറക്കി ഗേറ്റ്​ പൂട്ടി. വോട്ടർമാർക്ക് മാത്രം പ്രവേശിക്കാൻ ഒരു ഭാഗം തുറന്നിട്ടു. എന്നിട്ടും റോഡിൽ നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യു.ഡി.എഫ് അനുകൂല സ്ഥാനാർഥികളെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് റിട്ടേണിങ്​ ഓഫിസർ പ്രവേശിക്കാൻ ആദ്യം അനുവദിച്ചില്ലെന്ന് ഇവർ ആരോപിച്ചു. ഇതിനെച്ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടെ ബാങ്ക് പ്രസിഡന്റും സ്ഥാനാർഥിയുമായ സി.കെ. ബാലനും യു.ഡി.എഫ് പ്രവർത്തകർക്കും മർദനമേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്ഥാനാർഥികൾ ഹാളിൽ കടക്കുന്നത് എതിർത്തു. ഇതുകഴിഞ്ഞ് പുറത്തുണ്ടായ സംഘട്ടനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ തോമസ് കൈതവനക്കും പ്രവർത്തകർക്കും മർദനമേറ്റു. വ്യാപക കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു. കുറച്ച് സ്ഥാനാർഥികൾ ബൂത്തിൽ കയറിയതായും ആക്ഷേപമുണ്ട്​. റോഡിലും സംഘർഷമുണ്ടായി. പൊലീസ് ഉച്ചക്ക്​ രണ്ടോടെ ലാത്തി വീശിയതോടെയാണ്​ സംഘർഷത്തിന്​ അയവുണ്ടായത്​. സംഘർഷങ്ങൾക്കിടയിലും വോട്ടെടുപ്പ് തുടർന്നു. ------- കണ്ണൂർ മോഡൽ അക്രമമെന്ന്​ യു.ഡി.എഫ്​ കണ്ണൂർ മോഡലിൽ സംസ്ഥാനത്തൊട്ടാകെ അക്രമത്തിലൂടെ സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും റാന്നിയിൽ അക്രമം നടത്തിയ അതേ സംഘമാണ് തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് അക്രമം നടത്തി പിടിച്ചെടുത്തതെന്നും ഡി.സി.സി മുൻ പ്രസിഡന്‍റ്​ പി. മോഹൻ രാജ് ആരോപിച്ചു. അടൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുകളിൽ അക്രമവും കള്ളവോട്ടും നടത്തുന്നതിന് ചുക്കാൻ പിടിക്കുന്നതെന്നും ഇയാളുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. ----- Ptl rni - 1 bank ഫോട്ടോ: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്​ ഭരണസമിതി വോട്ടടുപ്പ് നടന്ന വൈ.എം.സി.എ ഹാളിനു മുന്നിൽ നടന്ന സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story