Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബിഹാർ സ്വദേശിയുടേത്...

ബിഹാർ സ്വദേശിയുടേത് തൂങ്ങി മരണമെന്ന് പൊലീസ്

text_fields
bookmark_border
അടൂർ: ഏനാദിമംഗലം കിൻഫ്ര പാർക്കിന് സമീപം ബിഹാർ ചമ്പാരൻ സ്വദേശി ഉമേഷിന്‍റേത് (27) തൂങ്ങി മരണമെന്ന് പൊലീസ്. ഇയാൾക്കൊപ്പം താമസിച്ച ബന്ധു ബദരിയുമായി വഴക്കിട്ട ശേഷം ഉമേഷ് തൂങ്ങിയതിന്​ തെളിവ്​ ലഭിച്ചു. ഒപ്പമുണ്ടായിരുന്ന ബദരിയും മൂന്നംഗ സംഘവും താഴെ ഇറക്കിയെങ്കിലും ഉമേഷ് മരിച്ചതിനെ തുടർന്ന് ഭയം മൂലം മൃതദേഹം തൊട്ടടുത്ത് ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കായംകുളത്തുനിന്ന്​ ട്രെയിനിൽ കയറി ബദരിയും ഭാര്യയും ബിഹാറിലേക്ക് പോയി. ഒപ്പം ഉണ്ടായിരുന്ന മൂന്നുപേർ സേലത്ത് ക്യാമ്പ് ചെയ്തു. ഇവരെ ഏനാത്ത് പൊലീസ് പിന്തുടർന്ന് തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്ന്​ ബുധനാഴ്ച പുലർച്ച കണ്ടെത്തി. ഇവരുടെ മെബൈൽ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നതിനാൽ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. പത്തനംതിട്ട സൈബർ സെല്ലിന്‍റെ സഹായവും ലഭിച്ചിരുന്നു. പൊലീസ് ചെല്ലുമ്പോൾ വില്ലുപുരത്തെ അരിമില്ലിൽ ജോലി ചെയ്യുകയായിരുന്നു മൂവർസംഘം. ഇവരെ ബുധനാഴ്ച രാത്രി ഏനാത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്ന് ഉമേഷ് മരിച്ചുകിടന്ന സ്ഥലത്ത് സുഹൃത്തുക്കളെ എത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിടികൂടിയ മൂവരെയും രാത്രിയോടെ പൊലീസ് വിട്ടയച്ചെങ്കിലും ഇവർ മൂന്ന് ദിവസം പൊലീസ് നിരീക്ഷണത്തിലായിരിക്കും. തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് വ്യക്തമാക്കി. കിൻഫ്ര പാർക്കിലെ മഞ്ഞൾപ്പൊടി കമ്പനിയിലെ ജീവനക്കാരാണിവർ. ഏനാത്ത് സി.ഐ സുജിത്ത്, എസ്.ഐ സായി സേനൻ, സി.പി.ഒമാരായ ശ്യാംകുമാർ, സനൽ എന്നിവരാണ് കേസ്​ അന്വേഷിക്കുന്നത്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story