Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനൂൽപാലത്തിലൂടെ...

നൂൽപാലത്തിലൂടെ വാഹനങ്ങൾ; സാഹസം കാട്ടി സ്‌കൂള്‍ ബസുകളും

text_fields
bookmark_border
നൂൽപാലത്തിലൂടെ വാഹനങ്ങൾ; സാഹസം കാട്ടി സ്‌കൂള്‍ ബസുകളും
cancel
സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് തോടിനു കുറുകെ പണിത പാലമാണ് പാത ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ അടൂര്‍: സംരക്ഷണഭിത്തി തകര്‍ന്ന് പകുതിഭാഗം ഇടിഞ്ഞ പാതയിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഏനാത്ത് എം.സി റോഡ്-ഉത്തശ്ശേരില്‍ കോളനി പാതയിലാണ് വിദ്യാര്‍ഥികളുമായി സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ വാഹനങ്ങളുടെ അപകടകരവും സാഹസികവുമായ സഞ്ചാരം. ഏനാത്ത് പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് ഈ പാത. എം.സി റോഡില്‍നിന്ന് കോളനി പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ തോടിനരികാണ് കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞ് ഒലിച്ചുപോയത്. ഇവിടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് തോടിനു കുറുകെ പണിത പാലമാണ് പാത ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ തൂണുകളില്‍ തട്ടി മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് തടികളും മറ്റും ഇടിച്ചാണ് വശങ്ങള്‍ തകര്‍ന്നത്. രാവിലെയും വൈകീട്ടും സ്കൂള്‍ ബസുകള്‍ ഇതിലെയാണ് സഞ്ചരിക്കുന്നത്. പാതയുടെ അടിഭാഗം വീണ്ടും ഇടിഞ്ഞു തോട്ടില്‍ വീണു. ഏതുസമയവും പാതയുടെ ബാക്കി ഭാഗവും അടര്‍ന്നുവീഴാം. ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാനായി ഇടിഞ്ഞ ഭാഗത്ത് കല്ലുകള്‍ നിരയായി വെച്ചിട്ടുണ്ട്. ഗതാഗതം തടഞ്ഞ്​ പാത പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ വലിയ ദുരന്തത്തെ വിളിച്ചുവരുത്തലാവും. ---- PTL ADR Road ഏനാത്ത് പൊലീസ് സ്റ്റേഷന് എതിര്‍വശത്തായി പാതി അടർന്നു തോട്ടിൽ വീണ പാതയിലൂടെ വാഹനങ്ങളുടെ സഞ്ചാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story