Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാജരേഖ ചമച്ച്​...

വ്യാജരേഖ ചമച്ച്​ ദേവസ്വം ബോർഡിൽനിന്ന്​ പണം തട്ടി

text_fields
bookmark_border
വ്യാജരേഖ ചമച്ച്​ ദേവസ്വം ബോർഡിൽനിന്ന്​ പണം തട്ടി
cancel
പന്തളം: കോവിഡ് കാലത്ത് വ്യാജരേഖയുണ്ടാക്കി, ഉദ്യോഗസ്ഥർ ദേവസ്വം ബോർഡിൽനിന്ന്​ പണം തട്ടിയതിന്റെ രേഖകൾ പുറത്ത്. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിലെ ശൗചാലയമാലിന്യം നീക്കം ചെയ്തതിന്‍റെ രേഖകളാണ്​ പുറത്തുവന്നത്​. കോവിഡിനെ തുടർന്ന്​​​​ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം ഇല്ലാതിരിക്കെ, 2020ൽ അയ്യപ്പഭക്തരുടെ ഉപയോഗം കാരണം ടാങ്ക് നിറഞ്ഞുവെന്ന് കാണിച്ച് നീക്കം ചെയ്യുന്നതിന്​ ചെലവിനത്തിലാണ്​ ലക്ഷങ്ങൾ തട്ടിയത്​. 40 ലോഡ് ശൗചാലയമാലിന്യം നീക്കിയതായി ബിൽ ഉണ്ടാക്കിയിരുന്നു തട്ടിപ്പ്. മാലിന്യം കായംകുളത്തും പന്തളത്തും നിർമാർജനം ചെയ്തതായി കാണിച്ച് മൂന്ന് ലോറികളുടെ നമ്പർ ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ നൽകിയ KL -32 B 7073, KL -32 N802, KL -32 M 8131 എന്നീ നമ്പറുകൾ ചേർത്തലയിലെ ബൈക്കുകളുടേതാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. -------------- ഫോട്ടോ: പുറത്തുവിട്ട പരാതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story