Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കൽ കോളജ്​...

കോന്നി മെഡിക്കൽ കോളജ്​ ഓക്സിജൻ പ്ലാന്‍റിൽ കാടുകയറി

text_fields
bookmark_border
കോന്നി മെഡിക്കൽ കോളജ്​ ഓക്സിജൻ പ്ലാന്‍റിൽ കാടുകയറി
cancel
കോന്നി: രോഗികളുടെ ജീവൻ നിലനിർത്താൻ കോടികൾ മുതൽ മുടക്കി കോന്നി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ഓക്സിജൻ പ്ലാന്‍റ്​ കാടുകയറി നശിക്കുന്നു. ഫെബ്രുവരി 26നാണ് കോളജിൽ പ്ലാന്‍റ്​ എത്തിച്ചത്. ഇതാണ് പ്രധാന കെട്ടിടത്തിന്‍റെ പിന്നിൽ ജനറേറ്റർ മുറിയോട്​ ചേർന്ന ഭാഗത്ത് കാടുകയറിയത്​. മെഡിക്കൽ കോളജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാന്റിൽനിന്ന്​ നേരിട്ട് ഓക്സിജൻ ലഭിക്കും. കഴിഞ്ഞ വർഷമാണ് ആരോഗ്യമന്ത്രി ഉദ്​ഘാടനം ചെയ്യുന്നത്. ജില്ല നിർമിതി കേന്ദ്രത്തിനാണ് പ്ലാന്‍റ്​ സ്ഥാപിക്കേണ്ട ചുമതല. ലക്ഷങ്ങൾ വിലവരുന്ന പ്ലാന്‍റ്​ പ്രവർത്തിക്കാതെ ഇരുന്നാൽ ഇത് പൂർണമായി നശിക്കും. അധികൃതർ വേണ്ട രീതിയിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. പി.എസ്.എ ടെക്​നോളജി ഉപയോഗിച്ചാണ് നിലവിലെ പ്ലാന്‍റ്​ പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ആയിരുന്നു പ്ലാന്‍റ്​ സ്ഥാപിച്ചത്. 2021 മേയിലാണ്​​ പ്ലാന്‍റ്​ സ്ഥാപിക്കാൻ അനുമതി ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story