Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:31 AM IST Updated On
date_range 10 Jun 2022 5:31 AM ISTഎഴുമറ്റൂർ - പടുതോട് റോഡിൽ യാത്ര ദുസ്സഹം
text_fieldsbookmark_border
കലുങ്കുകൾ ഏതു നിമിഷവും തകരാം മല്ലപ്പള്ളി: എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞു. കാൽ നടയാത്ര പോലും ദുസ്സഹമായിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങളായി അധികൃതരുടെ അവഗണനയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ കലുങ്കുകളും ഏതു നിമിഷവും തകരാം. ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. ഈ റോഡുമായി ചേരുന്ന മറ്റു റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ - പടുതോട് 5.5 കിലോമീറ്റർ ദൂരം ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാലു വർഷം മുമ്പ് 82 ലക്ഷം രൂപ മുടക്കി റീടാറിങ് നടത്തി മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാഞ്ഞ ഒഴുക്കാണ് തകർച്ച വേഗത്തിൽ ആക്കുന്നത്. ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതോടെ യാത്രാ ക്ലേശവും രൂക്ഷമാണ്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതിയും മറ്റും നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നാട്ടുകാർ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്. ----------- ഫോട്ടോ . എഴുമറ്റൂർ - പടുതോട് റോഡിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
