Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:31 AM IST Updated On
date_range 10 Jun 2022 5:31 AM ISTടി.എസ്. ജോൺ അനുസ്മരണം
text_fieldsbookmark_border
മല്ലപ്പള്ളി: ദീർഘവീക്ഷണവും ദർശനവുമുള്ള ജനനേതാവായിരുന്നു ടി.എസ്. ജോൺ എന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ. നിയമസഭ മുൻ സ്പീക്കറും മുൻ ഭക്ഷ്യമന്ത്രിയുമായിരുന്ന ടി.എസ്. ജോണിന്‍റെ ആറാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്സാണ്ടർ, പഞ്ചായത്ത് അംഗം എസ്. വിദ്യാമോൾ, അനിൽ കയ്യാലാത്ത് എന്നിവർ സംസാരിച്ചു. 1939ൽ കവിയൂരിലാണ് ടി.എസ്. ജോൺ ജനിച്ചത്. കവിയൂർ പഞ്ചായത്ത് അംഗമായിരുന്നു. 1970, 77, 82, 96 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന് കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭംഗമായി. 1976ൽ സ്പീക്കറും 1978ൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുമായി. ----------- ഫോട്ടോ ടി.എസ്. ജോൺ അനുസ്മരണ സമ്മേളനം മല്ലപ്പള്ളിയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
