Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന സബ് ജൂനിയർ...

സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് നാളെ മുതൽ

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സ്പോർട്സ് കൗൺസിലും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഈമാസം 10, 11, 12 തീയതികളിൽ ജില്ലയിലെ രണ്ട് വേദികളിലായി നടക്കും. ആൺകുട്ടികളുടെ മത്സരങ്ങൾ മലയാലപ്പുഴ മുസ്​ലിയാർ എൻജിനീയറിങ്​ കോളജ് ഗ്രൗണ്ടിലും പെൺകുട്ടികളുടെ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ 14 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ടീമുമാണ് മത്സരിക്കുന്നതെന്ന്​ സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ്​ നൽകും. ചാമ്പ്യൻഷിപ് ഉദ്ഘാടനം മുസ്​ലിയാർ കോളജിൽ 10ന്​ വൈകീട്ട്​ ആറിന്​ മന്ത്രി വീണ ജോർജ്​ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ, അഷ്​റഫ്​ അലങ്കാർ, മലയാലപ്പുഴ എൻ.പി. ഗോപാലകൃഷ്ണൻ, സലീംകുമാർ, തങ്കച്ചൻ പി. തോമസ്, ​ എസ്​. രാജേന്ദ്രൻനായർ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story