Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:42 AM IST Updated On
date_range 6 Jun 2022 5:42 AM ISTപരിസ്ഥിതി സന്ദേശവുമായി ഗ്രീൻ ഫുട്ബാൾ മത്സരം
text_fieldsbookmark_border
പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി ആഭിമുഖ്യത്തിൽ ജില്ല സാമൂഹിക വനവത്കരണവിഭാഗത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി നടത്തിയ ഗ്രീൻ ഫുട്ബാൾ മത്സരം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാട്ടിലെ യുവജനങ്ങൾ അടങ്ങിയ ഇക്കോ ബ്ലാസ്റ്റേഴ്‌സ് ടീമും ഗ്രീൻ സിറ്റി ടീമുമാണ് മാറ്റുരച്ചത്. മത്സരത്തിന് തൊട്ടു മുമ്പായി ടീം അംഗങ്ങൾ കളിക്കളത്തിലും പരിസരങ്ങളിലും നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറി. തുടർന്ന്, മത്സരം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആർ. സതീഷ് കുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. കളിക്കാർ, ഈ വർഷത്തെ ദിനാചാരണത്തിന്റെ വിഷയമായ ഒരേ ഒരു ഭൂമി എന്ന ആശയം ആസ്പദമാക്കി പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. നാണയത്തിന് പകരം പൊന്നാരിവീരൻ എന്ന ഔഷധ സസ്യത്തിന്റെ ഇല ഉപയോഗിച്ച് ടോസ് ഇട്ടു. തുടർന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ശിവദത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇക്കോ ബ്ലാസ്റ്റേഴ്‌സ് ടീം നിഹാൽ നേതൃത്വം നൽകിയ ഗ്രീൻ സിറ്റി ടീമിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ച് ജേതാക്കളായി. രണ്ട് ടീമുകൾക്കും ചെമ്പകം, കുളമാവ് എന്നീ മരങ്ങളുടെ തൈകളും നാടൻ പൂവൻപഴക്കുലയും സമ്മാനമായി നൽകി. ഇടവേള സമയത്ത് കളിക്കാർക്ക് തേൻ പാനീയം നൽകിയിരുന്നു. ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ഡോ. ആർ. അഭിലാഷ്, അഭിൻ സുരേഷ്, ഷിഹാബ്, മഹേശ്വർ എന്നിവർ നേതൃത്വം നൽകി. --------- Phot... ഏനാദിമംഗലത്ത് നടന്ന ഗ്രീൻ ഫുട്ബാൾ മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story