Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൈകളുടെ...

തൈകളുടെ തുടര്‍പരിപാലനവും അനിവാര്യം -ഡെപ്യൂട്ടി സ്പീക്കര്‍

text_fields
bookmark_border
പത്തനംതിട്ട: പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതുപോലെ തന്നെ അവയുടെ തുടര്‍ പരിപാലനവും ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നവകേരളം പച്ചത്തുരുത്തിന്‍റെ ജില്ലതല ഉദ്ഘാടനം ഏനാത്ത് സാംസ്‌കാരിക നിലയത്തിലെ അഞ്ചുസെന്‍റ്​ സ്ഥലത്ത് തൈനട്ട്​ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ആക്​ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ പരിപാലനവും ഉറപ്പുവരുത്തും. അരുവാപ്പുലം, മൈലപ്ര, അയിരൂര്‍, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, ആറന്മുള, കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പച്ചത്തുരുത്തിന്‍റെ നടീല്‍ ഉത്സവം നടന്നു. ജില്ലതല ഉദ്ഘാടന ചടങ്ങില്‍ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ അധ്യക്ഷതവഹിച്ചു. ------ ഫോട്ടോ PTL 13 pachaturuthu നവകേരളം പച്ചത്തുരുത്ത്​ ജില്ലതല ഉദ്ഘാടനം ഏനാത്ത് സാംസ്‌കാരിക നിലയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു -------- പരിസ്ഥിതി ദിനാചരണം കല്ലൂപ്പാറ: കുടുബശ്രീ ബാലസഭ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ചെറിയാൻ മണ്ണഞ്ചേരി ഉദ്​ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ജോളി തോമസ് അധ്യക്ഷതവഹിച്ചു. വെള്ളയിൽ: മുസ്​ലിം ലീഗ് മേഖല കമ്മിറ്റി വെള്ളയിൽ ഹോമിയോ ആശുപത്രിയിൽ വൃക്ഷത്തൈ നട്ടു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, വിജയൻ വെള്ളയിൽ, സജീർ പേഴുംപാറ, തോമസ് മാത്യു പുത്തോട്ട്, പി.കെ. രവീന്ദ്രൻ, കെ.കെ. കൊച്ചുരാമൻ എന്നിവർ സംസാരിച്ചു. ------- PTL 11 SINDHU യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കെ-റെയിൽ കടന്നുപോകുന്ന കുന്നന്താനത്ത് നടത്തിയ പ്രതിഷേധ വൃക്ഷത്തൈ നടീൽ സിന്ധു ജയിംസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story