Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:40 AM IST Updated On
date_range 5 Jun 2022 5:40 AM ISTപഴകുളത്തെ ചതിക്കുഴിയിൽ വീണ്ടും വാഹനം അകപ്പെട്ടു
text_fieldsbookmark_border
അടൂർ: ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിൽ വീണ്ടും വാഹനം അകപ്പെട്ടു. പഴകുളം ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം പെട്രോൾ കയറ്റിവന്ന ടാങ്കർ ഈ കുഴിയിൽ അകപ്പെട്ടിരുന്നു. പൈപ്പ് ഇടാനായി കുഴിച്ചതാണ് ഈ കുഴി. പൂഴിമണ്ണ് മാത്രം ഇട്ട് കുഴി മൂടിയതാണ് ഇപ്പോഴത്തെ പ്രശ്നം. കെ.പി റോഡിൽ പതിനാലാം മൈൽ ജങ്ഷനിൽ ഒരുമാസം മുമ്പ് പൈപ്പ് പൊട്ടി റോഡിൽ കുഴിയായിരുന്നു. ഇവിടെ അറ്റകുറ്റപ്പണി നടത്തി മണ്ണ് മാത്രമിട്ട് കുഴി മൂടിയിരുന്നു. ഈ കുഴിയിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധുനിക രീതിയിൽ വാട്ടർ അതോറിറ്റി കുഴി അടച്ചു. ------------- PTL ADR Accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
