Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:39 AM IST Updated On
date_range 5 Jun 2022 5:39 AM ISTബയോ കമ്പോസ്റ്റ് ബിൻ വിതരണം
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭ വാർഷിക പദ്ധതിയിലെ ബയോ കമ്പോസ്റ്റ് ബിൻ വിതരണോദ്‌ഘാടനം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നിർവഹിച്ചു. 1800 രൂപ വിലയുള്ള ബിൻ 180 രൂപക്ക് പദ്ധതി പ്രകാരമാണ് നൽകിയത്. ഒരു വാർഡിൽ 19 ഗുണഭോക്താക്കൾക്കാണ് ഇതിൻെറ ഗുണം ലഭിക്കുക. ഗാർഹികാവശിഷ്ടങ്ങൾ ഇതിലൂടെ ജൈവ വളമാക്കി മാറ്റി കൃഷി കൾക്കും മറ്റും ഉപയോഗിക്കാൻ കഴിയും. നഗരസഭ കൗൺസിലർമാരായ സൗമ്യ സന്തോഷ്, സുനിത വേണു, കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, രാധാ വിജയകുമാരി എന്നിവർ പങ്കെടുത്തു. ----- ഫോട്ടോ: ബയോ കമ്പോസ്റ്റ് ബിൻ വിതരണോദ്‌ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story