Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:39 AM IST Updated On
date_range 5 Jun 2022 5:39 AM ISTമരുന്ന് വിലകുറക്കണം -ജനതാദൾ എസ്
text_fieldsbookmark_border
പത്തനംതിട്ട: വിലനിയന്ത്രണത്തിലുണ്ടായിരുന്ന അവശ്യ ജീവൻരക്ഷ മരുന്നുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര ഔഷധ വിലനിയന്ത്രണ സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജനതാദൾ എസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കാൻസറിനും ഹൃദ്രോഗ ചികിത്സക്കടക്കം വ്യാപകമായി ഉപയോഗിക്കുന്ന മൂവായിരത്തിലധികം മരുന്നുകൾക്കാണ് വില ഉയരുന്നത്. ചരക്കു സേവന നികുതികൂടി ചേരുമ്പോൾ വില സാധാരണക്കാരന് അപ്രാപ്യമാണ്. ജില്ല പ്രസിഡന്‍റ് അലക്സ് കണ്ണമല അധ്യക്ഷതവഹിച്ചു. വർഗീസ് ഉമ്മൻ, അഡ്വ. പ്രവീൺ പന്തളം, മണ്ഡലം പ്രസിഡന്‍റുമാരായ ബിജോ പി.മാത്യു, അമ്പിളി ഗീവർഗീസ്, സാംസൺ ഡാനിയൽ, ജില്ല ജനറൽ സെക്രട്ടറി സുമേഷ് ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story