Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളിയിൽ...

മല്ലപ്പള്ളിയിൽ ഭിക്ഷാടന മാഫിയ -വ്യാപാരി ഏകോപന സമിതി

text_fields
bookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണമെന്നും ചെറുകിട വ്യാപാരികളെ സഹായിക്കുന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് ലൈസൻസിന്‍റെ കാര്യത്തിൽ സഹകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ഇ.ഡി. തോമസുകുട്ടി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ ശ്രീകുമാർ കൂടൽ, നൗഷാദ് റാവുത്തർ, ഷെജീർ, സാബു ചക്കുംമൂട്ടിൽ എന്നിവർ സംസാരിച്ചു. 2022-2024 വർഷത്തെ ഭാരവാഹികൾ: ഇ.ഡി. തോമസുകുട്ടി (പ്രസി), എസ്. ദേവദാസ് (ജന. സെക്ര), രാജു കളപ്പുരക്കൽ (ട്രഷറർ), സെബാൻ കെ.ജോർജ്, പി.എ. നിസാൻ, ലാലൻ എം.ജോർജ് (വൈസ് പ്രസി), ഐപ്പ് ദാനിയേൽ, മുരളീധരൻ നായർ രേവതി, സന്തോഷ് മാത്യു (സെക്ര). --------- PTL 11 VYAPARI വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡന്‍റ്​ എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story