Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:38 AM IST Updated On
date_range 4 Jun 2022 5:38 AM ISTക്ലബ് ഫൂട്ട് ദിനം; പോസ്റ്റര്‍ പ്രകാശനം
text_fieldsbookmark_border
പത്തനംതിട്ട: ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസ് ആരോഗ്യവും ആരോഗ്യ കേരളവും തയാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജൂണ്‍ മൂന്നുമുതല്‍ 10 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ക്ലബ് ഫൂട്ട് വാരാചരണം നടക്കും. കുഞ്ഞ് ജനിക്കുമ്പോള്‍തന്നെ ഒരു പാദമോ ഇരുപാദങ്ങളോ കാല്‍ക്കുഴയില്‍നിന്ന് അകത്തോട്ട് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. പ്രാരംഭത്തിലേ ചികിത്സ നല്‍കിയാല്‍ പരിഹരിക്കാനാകും. ജില്ലയില്‍ ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ എല്ലാ ബുധനാഴ്ചയുമാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോൺ: 9946661390, 9946107321. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു. - --------------- പരിപാടികൾ ഇന്ന് പത്തനംതിട്ട കലക്ടറേറ്റ്: റവന്യൂ കലോത്സവം, എന്‍റെ കേരളം പ്രദര്‍ശന വിപണനമേള എന്നിവയുമായി ബന്ധപ്പെട്ട മത്സരങ്ങളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം: മന്ത്രി വീണ ജോര്‍ജ് -3.00. കോഴഞ്ചേരി വ്യാപാരഭവൻ ഹാൾ: രാജേഷ് വരവൂർ അനുസ്മരണ സമ്മേളനം: മന്ത്രി വീണ ജോർജ് -10.30ന് --------------- സൈക്കിള്‍ റാലി പത്തനംതിട്ട: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ലോക ബൈസിക്കിള്‍ ദിനത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര ജില്ലയില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിച്ചു. മാര്‍ ക്രിസോസ്റ്റം കോളജ്, കാതോലിക്കറ്റ് കോളജ്, തേജസ് ക്ലബ് പയനല്ലൂര്‍, ഇംപീരിയല്‍ ക്ലബ് ഓതറ, എം.സി.സി മാരാമണ്‍, ഫ്രണ്ട്സ് ക്ലബ് കുളനട എന്നിവര്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ------------- സ്‌കോള്‍-കേരള വിദ്യാര്‍ഥികള്‍ ടി.സി കൈപ്പറ്റണം പത്തനംതിട്ട: സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കൻഡറി കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍നിന്നും ഓപൺ റെഗുലര്‍ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ല കേന്ദ്രങ്ങളില്‍നിന്നും ടി.സി കൈപ്പറ്റണം. ഓപണ്‍ റെഗുലര്‍ വിദ്യാര്‍ഥികളുടെ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. ഓപണ്‍ റെഗുലര്‍ കോഴ്സിന് 01,05,09,39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ കോഴ്സ് ഫീസ് പൂര്‍ണമായും ഒടുക്കിയ വിദ്യാര്‍ഥികള്‍ ടി.സി വാങ്ങുമ്പോള്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാൻ രസീത് സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04712342950, 2342369.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story