Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:39 AM IST Updated On
date_range 3 Jun 2022 5:39 AM ISTപ്രഫഷനലുകളെ വാർത്തെടുക്കണം -എം.പി
text_fieldsbookmark_border
കല്ലൂപ്പാറ: കലാലയ ജീവിതം വിദ്യാർഥികൾക്ക് അറിവിനൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുറ്റ പ്രഫഷനലുകളെ വാർത്തെടുക്കാൻ കഴിയുന്നതാകണമെന്ന് ആന്‍റോ ആന്‍റണി എം.പി. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ നടക്കുന്ന ടെക് ഫെസ്റ്റ് 'ധനുസ് -22' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.നിഷ കുരുവിള അധ്യക്ഷത വഹിച്ചു. ഡോ.നൈനാൻ സജിത് ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ലീന തോമസ്, പി.ടി.എ പ്രസിഡന്‍റ് എം.സുരേഷ് കുമാർ, പ്രസന്നകുമാരി, രാജ്കുമാർ. ടി, സ്വരൂപ് ജോർജ്, ചെയർമാൻ അദ്വൈത് കെ.എസ്, വൈസ് ചെയർപേഴ്സൻ ജെസ്ന ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഡോ. ഫിലിപ് ചെറിയാൻ, ഡോ. രേണു ജോർജ്, ഡോ. ലേഖ ആർ. നായർ എന്നിവരെ ആദരിച്ചു. ------- ചിത്രം PTL 10 TECHFEST കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ടെക് ഫെസ്റ്റ് 'ധനുസ് -22' ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു കോഴഞ്ചേരിയെ ബാലസൗഹൃദമാക്കും പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ചൈൽഡ് ലൈൻ ടീം അംഗം രാജി പി. സ്കറിയ, ഡി.ഇ.ഒ വിമൻ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ ഡോ. സൂസമ്മ മാത്യു, ശാന്തി ജി. നായർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രസിഡന്‍റ് ജിജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മിനി സുരേഷ്, ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ സുമിത ഉദയകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ സുധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ക്ലാഡിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story