Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:35 AM IST Updated On
date_range 3 Jun 2022 5:35 AM ISTപന്തളത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsbookmark_border
പന്തളം: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നഗരത്തിന്‍റെ ഹൃദയഭാഗത്ത് വ്യാഴാഴ്ച മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മാവേലിക്കര-പത്തനംതിട്ട റോഡിലും എം.സി റോഡിലും വാഹനങ്ങളുടെ നിര നീണ്ടു. സ്‌കൂൾ തുറന്നതിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്ചയായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷമായത്. കോളജ് ജങ്ഷൻ മുതൽ പന്തളം ജങ്ഷൻവരെ മണിക്കൂറുകൾ വാഹനങ്ങളുടെ നിരനീണ്ടു. രണ്ടുവർഷത്തിനുശേഷം സ്‌കൂളുകൾ സാധാരണനിലയിലാകുന്ന വേളയിലും നഗരത്തിന്റെ മേൽപാലവും ബൈപാസും യാഥാർഥ്യമാകാത്തതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കാരവും യാഥാർഥ്യമായില്ല. ------ ഫോട്ടോ .. പന്തളത്ത് എം.സി റോഡിൽ വ്യാഴാഴ്ച വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
