Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:29 AM IST Updated On
date_range 3 Jun 2022 5:29 AM ISTനിർമാണത്തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച കുമ്പഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ് സി.ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ തൊഴിലാളികൾക്കെതിരെ കൊണ്ടുവന്ന തൊഴിൽനിയമങ്ങൾ പിൻവലിക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതും നിർമാണമേഖല നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി എസ്. ഹരിദാസ്, പ്രസിഡൻറ് കെ.കെ. ശ്രീധരൻ, സ്വാഗത സംഘം കൺവീനർ എം.ജെ. രവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story